ചേർത്തല: ബീഫ് ഫ്രൈക്ക് പകരം കറി നൽകിയെന്ന പേരിൽ ഹോട്ടൽ ജീവനക്കാരന്റെ തല അടിച്ചു തകർത്തു. കഞ്ഞിക്കുഴി എസ്.എൽ പുരം ജംഗ്ഷനിലെ ഹോട്ടൽ ഊട്ടുപുരയിലെ ജീവനക്കാരൻ പൊള്ളേത്തൈ സ്വദേശി ഭാസ്‌കരനാണ് (60) പരിക്കേറ്റത്.ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.
മദ്യ ലഹരിയിൽ എത്തിയ മൂന്ന് യുവാക്കളാണ് ഭാസ്‌കരനെ ആക്രമിച്ചത്. കഴിഞ്ഞ ആഴ്ച ബീഫ് റോസ്റ്റ് ചോദിച്ചപ്പോൾ ബീഫ് കറി കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോട്ടലിന്റെ അടുക്കളയിൽ കയറിയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തലയുടെ പിൻ ഭാഗത്ത് ആഴത്തിൽ മുറിവേറ്റ ഭാസ്‌കരനെ ആദ്യം മുഹമ്മ കമ്മ്യൂണിറ്റി സെന്ററിലും തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. മാരാരിക്കുളം പൊലീസ് കേസെടുത്തു.