flag

ചാരുംമൂട്: നൂറനാട് ഇടക്കുന്നം കോൺഗ്രസ് വാർഡ് കമ്മിറ്റി ദേശീയപതാകയെ അപമാനിച്ചതായി പരാതി. ഇടക്കുന്നം അമ്പലത്തിനാൽ ക്ഷേത്ര ജംഗ് ഷന് കിഴക്കുഭാഗത്തെ കെ.എസ്.യു വിൻ്റെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ ബി.ജെ.പി ഇടക്കുന്നം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് പി.കെ.രവിയുടെ നേതൃത്വത്തിൽ നൂറനാട് പൊലീസിൽ പരാതി നൽകി.