ചാരുംമൂട്: വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ദേശീയ പതാക ഉയർത്തി.
ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എം.എസ്. സലാമത്ത്, എം.എസ്. ഷറഫുദ്ദീൻ, ഫസൽ അലിഖാൻ, ബി. സത്യപാൽ, ദിവാകരൻ പിള്ള, ബാബു സരസ്വതി എന്നിവർ സംസാരിച്ചു