obituary

ചേർത്തല: കൊവിഡ് ബാധിച്ച് 30 ദിവസത്തോളമായി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരുന്ന, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വെട്ടയ്ക്കൽ കാട്ടുങ്കൽ കെ.കെ.സോമൻ (70) പരിശോധനാഫലം നെഗറ്റീവ് ആയിട്ടും മരണത്തിനു കീഴടങ്ങി. ഏതാനും ദിവസം മുമ്പ് നടത്തിയ പരിശോധനയിലാണ് ഫലം നെഗ​റ്റീവായത്. മ​റ്റ് അസുഖങ്ങളുള്ളതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു. സോമന്റെ കുടുംബത്തിലെ ഒമ്പതു പേർക്ക് കൊവിഡ് പോസി​റ്റീവായിരുന്നു. ചികിത്സയിലായിരുന്ന എട്ടുപേരും 15 ദിവസം മുമ്പ് നെഗ​റ്റീവായി ആശുപത്രി വിട്ടിരുന്നു.മൃതദേഹം കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം അരൂക്കു​റ്റി ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ:ശുഭ.മക്കൾ:അഭിലാഷ്,കവിത.മരുമക്കൾ:സൈന,ശ്യാം.