കായംകുളം: കായംകുളം നഗരസഭ ചെയർമാൻ അഡ്വ.എൻ.ശിവദാസന്റെ സഹോദരൻ പത്തിയൂർ പഞ്ചായത്ത് 17-ാം വാർഡ് മലമേൽ ഭാഗം ആനന്ദ ഭവനത്തിൽ സദാനന്ദൻ (62) കൊവിഡ് ബാധിച്ചു മരിച്ചു. ഹൃദയ, വൃക്ക രോഗ ബാധിതനായി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മെഡി. ആശുപത്രിയിലേക്കു മാറ്റിയത്. ഭാര്യ: സുജാത, മകൻ: സുജിത്.