അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ നീർക്കുന്നം വണ്ടാനം 245-ാം നമ്പർ ശാഖയ്ക്കു നേരേ ആക്രമണം. ഇന്നലെ വൈകിട്ട് 6 ഓടെ ആയിരുന്നു സംഭവം. ഓഫീസിലെ കസേരകളും, വിളക്കുകളും അടിച്ചു തകർത്ത അക്രമികൾ പ്രസിഡന്റ് കുഞ്ഞുമോനെ മർദ്ദിച്ചു. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി പ്രദേശവാസികളായ മഹേശൻ, ഇയാളുടെ ഭാര്യാസഹോദരൻ അജിമോൻ എന്നിവർക്കെതിരെ കേസെടുത്തു.