മാന്നാർ : ബുധനൂർ പഞ്ചായത്തിലെ പൂക്കാത്തച്ചിറയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 280 ലിറ്റർ കോട പിടികൂടി. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, ഓണം പ്രമാണിച്ചു വൻ തോതിൽ വാറ്റ് നടത്താനുള്ള ശ്രമമായിരുന്നുവെന്നും പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാർ പറഞ്ഞു.