ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചുനക്കര 322-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശാഖായോഗത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബി.സത്യപാൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗമായ ചന്ദ്രബോസ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് വന്ദന സുരേഷ്, കൺവീനർ സ്മിത ദ്വാരക, കമ്മിറ്റി അംഗങ്ങളായ അർച്ചന പ്രദീപ്, രേഖ സുരേഷ്, മിനി സനിൽ, യൂണിയൻ യൂത്ത് മൂവ്മെന്റ് ജോ.സെക്രട്ടറി മഹേഷ് വെട്ടിക്കോട് എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് ചെയർമാനും ശാഖാ സെക്രട്ടറിയുമായ രഞ്ജിത്ത് രവി സ്വാഗതവും യൂത്ത്‌മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം അനിൽ നീലാംബരൻ നന്ദിയും പറഞ്ഞു.