ആലപ്പുഴ: ജില്ലയിൽ ഇന്നലെ 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1375 ആയി. 73 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. എട്ടുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും അഞ്ചുപേർ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 1898 പേർ രോഗമുക്തരായി. 11കുട്ടികൾക്കും 34 സ്ത്രീകൾക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
തെലുങ്കാനയിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, നാഗാലാൻഡിൽ നിന്നെത്തിയ ചേപ്പാട് സ്വദേശി, ആസാമിൽ നിന്നെത്തിയ ചേപ്പാട് സ്വദേശി, കർണാടകയിൽ നിന്നെത്തിയ പുന്നപ്ര സ്വദേശിനി, മാരാരിക്കുളം സ്വദേശിനി, മഹാരാഷ്ട്രയിൽ നിന്നെത്തിയ ചുനക്കര സ്വദേശികളായ രണ്ടുപേർ
വിദേശത്തു നിന്നെത്തിയവർ
യു.എ.ഇയിൽ നിന്നുള്ള പുന്നപ്ര സ്വദേശി, ഇറാഖിൽ നിന്നെത്തിയ പുന്നപ്ര സ്വദേശി, ബഹ്റിനിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശി, സൗദിയിൽ നിന്നു വന്ന ചാരുംമൂട് സ്വദേശിനി, ഷാർജയിൽ നിന്ന് വന്ന ചുനക്കര സ്വദേശി
...............................
# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 7588
# ആലപ്പുഴ മെഡി.ആശുപത്രിയിൽ: 333
# ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 50
# തുറവൂർ ഗവ.ആശുപത്രിയിൽ: 77
# കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ: 261