roy-kottaparampan

ആലപ്പുഴ: പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്ന പാലസ്‌ വാർഡ് കോട്ടപ്പറമ്പിൽ പരേതനായ ജോസഫ്‌ കോട്ടപ്പറമ്പന്റെ മകനും കേരള കോൺഗ്രസ് (ജോസ് ) വിഭാഗം ജില്ലാ ജനറൽ സെക്രട്ടറിയുമായ റോയി കോട്ടപ്പറമ്പൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പഴവങ്ങാടി മാർസ്ലീവാ ഫൊറോന പള്ളിയിൽ. യൂത്ത്‌ ഫ്രണ്ട്‌ (എം) മുൻ ജില്ലാ പ്രസിഡന്റും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉപദേശക സമിതി അംഗവുമായിരുന്നു. 2005 ലെ മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ ആലപ്പുഴ വഴിച്ചേരി വാർഡിൽ യു.ഡി.എഫ്‌ സ്ഥാനാർത്ഥിയായി മത്സരിച്ചു. ഭാര്യ: റെജി (എൽ.ഐ.സി ഏജന്റ്). മകൻ: സച്ചിൻ (പ്ലസ്‌ ടു വിദ്യാർത്ഥി). മാതാവ്‌: തങ്കമ്മ മാത്യു (സെന്റ്‌ ജോസഫ്സ്‌ കോളേജ് റിട്ട.ഹെഡ്‌ അക്കൗണ്ടന്റ്). സഹോദരങ്ങൾ: രാജു (ജീവനക്കാരൻ, കൊറോണ റെമഡീസ്). ലീലാമ്മ ( ടീച്ചർ, ആലപ്പുഴ കാർമൽ സ്കൂൾ).