photo

ആലപ്പുഴ: നഗരത്തി​ൽ കൊവി​ഡ് സ്ഥി​തി​ അതി​രൂക്ഷമായതോടെ പൊലീസ് അധി​കൃതർ ഉൗർജി​തമായ ബോധവ്തകരണ പരി​പാടി​കൾ ആരംഭി​ച്ചു. ചെണ്ടകൊട്ടി​ ബോധവത്കരണവും പോസ്റ്റർ പതി​ക്കലും വി​ളംബരജാഥയുമൊക്കെയായി​ വ്യാപകവും ശക്തവുമായ പ്രതി​രോധ നടപടി​കളാണ് കൈക്കൊള്ളുന്നത്.

ബോധവത്കരണ പോസ്റ്റർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്ന പരിപാടി ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്. എൻ.ആർ.ജയരാജ് ഉദ്ഘാടനം ചെയ്തു. നോർത്ത് പൊലീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ടൗൺ പ്രദേശത്ത് കൊവിഡ് സന്ദേശ വിളംബര ജാഥയും നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആലപ്പുഴ സബ് ഡിവിഷൻ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

#നിയന്ത്രണങ്ങൾ

പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ യാതൊരു കാരണവശാലും വീട് വിട്ട് പുറത്തിറങ്ങരുത്

കൃത്യമായി​ വ്യക്തി ശുചിത്വം പാലിക്കണം

കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം

നിർബന്ധമായും മാസ്‌ക് ധരിക്കണം

കുറഞ്ഞത് ഒരുമീറ്റർ എങ്കിലും സാമൂഹി​ക അകലം പാലിക്കണം

ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണം

പത്ത് വയസിൽ താഴെയുള്ള കുട്ടികൾ ശ്രദ്ധി​ക്കണം

65 വയസിന് മുകളിലുളള മുതിർന്ന പൗരന്മാരും അതീവ ജാഗ്രത പുലർത്തണം

ഇവർക്ക് കൊവിഡ് ബാധയുണ്ടായാൽ ജീവാപായം വരെയുണ്ടാകാം

കുട്ടികളെ വീടിന് പുറത്തി​റങ്ങാൻ അനുവദിക്കരുത്

അതീവ അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ബന്ധുവീടുകളിൽ സന്ദർശനം പാടില്ല

നിസാര കാരണങ്ങൾക്ക് ഇരുചക്ര വാഹനങ്ങളിൽ കയറി സവാരി നടത്തുത് ഒഴിവാക്കണം

നി​യമ ലംഘനം നടത്തുന്നവർക്കെതി​രെ നി​മമനടപടി​ എടുക്കും

വ്യാപാര സ്ഥാപനങ്ങൾ സമയക്രമം പാലിച്ച് മാത്രമേ പ്രവർത്തിക്കാവൂ

വ്യാപാര സ്ഥാപനങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം

ഉപഭോക്താക്കൾ സുരക്ഷാ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

നി​യമ ലംഘനം കണ്ടൽ അറി​യി​ക്കുക

വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്ത് നിന്നോ സമീപ സമയത്ത് മടങ്ങി വന്നിട്ടുള്ളവർ നിർബന്ധമായും ആരോഗ്യവകുപ്പിനെയോ പൊലീസിനെയോ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ യാതൊരു കാരണവശാലും താമസിക്കുന്ന മുറി വിട്ട് പുറത്തിറങ്ങാൻ പാടില്ല. അയൽവാസികളാരെങ്കിലും വീടുകളിൽ നിരീക്ഷണത്തിലുണ്ടെങ്കിൽ അവർ അത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതും നിർദേശം ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ കളക്‌ട്രേറ്റ് കൊറോണ കൺട്രോൾ റൂമിലോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ ബന്ധപ്പെടണം. സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെയും സമൂഹമാദ്ധ്യങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും ഷെയർ ചെയ്യുന്നവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുവാൻ അനുവദിക്കി​ല്ല. കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.