ആലപ്പുഴ : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും പിണറായി സർക്കാരിന്റെ അഴിമതികളും സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക മുദ്രാവാക്യങ്ങളുയത്തി സേവ് കേരള സ്പീക്ക് അപ് കാമ്പയിന്റെ ഭാഗമായി കോൺഗ്രസ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എം.സി.എച്ച് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സത്യാഗ്രഹ സമരം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു.എം.കബീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. യു.എം. കബീർ , കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ടുമെന്റ് ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ എന്നിവരാണ് സത്യഗ്രഹമിരുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.സുബാഹു, പി.സാബു, ബ്ലോക്ക് പ്രസിഡന്റ് എസ്.പ്രഭുകുമാർ,വി.ആർ.രജിത്ത്,, എൻ.ഷിനോയ്,ഉണ്ണി കൊല്ലമ്പറമ്പിൽ,ഹസൻ പൈങ്ങാമഠം,സി എം. റഷീദ്,പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.