മാന്നാർ : എസ്. എൻ. ഡി. പി. യോഗം 4965- നമ്പർ കുട്ടംപേരൂർ മുട്ടേൽ ശാഖ യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങ് ശാഖ പ്രസിഡന്റ് കെ. വിക്രമൻ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം വൈസ് പ്രസിഡന്റ് കേശവൻ നിർവഹിച്ചു. കമ്മറ്റി അംഗങ്ങളായ പ്രസാദ്, വിജേഷ്, വിജയൻ,സതിയമ്മ,രജിതാ പ്രസാദ്,ദീപ ശശീന്ദ്രൻ, ശശീന്ദ്രൻ,ശിവദാസൻ എന്നിവർ പങ്കെടുത്തു.