ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം കൊവിഡ് സമാശ്വാസ ധനസഹായ പദ്ധതിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് ജില്ലയിൽ ഏപ്രിൽ മാസം ക്ഷീരസംഘങ്ങളിൽ പാൽ അളന്ന കർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുന്നപ്ര ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിച്ചു. പുന്നപ്ര ക്ഷീരസംഘം പ്രസിഡന്റ് വി.ധ്യാനസുതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 11082 കർഷകർക്ക് ആകെ 18848 ചാക്ക് തീറ്റയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എ.അനുപമ പദ്ധതി വിശദീകരിച്ചു. ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് നിർവഹിച്ചു. ബ്ലോക്ക് ക്ഷീരവികസന ഓഫീസർ വി.എച്ച്.സബിത, സംഘം സെക്രട്ടറി ടി.ലക്ഷ്മി എന്നിവർ സംസാരിച്ചു.