അമ്പലപ്പുഴ: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. പുന്നപ്രയിലെ മിൽമ മാർക്കറ്റിംഗ് സെല്ലിലെത്തി മടങ്ങുകയായിരുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ പറവുർ ചിത്ര ഏജൻസി ഉടമ കാട്ടുങ്കൽ വീട്ടിൽ സെൽവനെ(49) നെ ആണ് ഇന്നലെ രാവിലെ 11 ഓടെ പവർ ഹൗസിനു സമീപം വച്ച് ബൈക്കിൽ എത്തിയ രണ്ട് അംഗ സംഘം തടഞ്ഞു നിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. പരിക്കേറ്റ സെൽവൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.പുന്നപ്ര പൊലീസിൽ പരായി നൽകി. എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിൽ സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.