പൂച്ചാക്കൽ : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം സി.ബി.ഐ അന്വേഷിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡൻ് അബ്ദുൽ ജബ്ബാർ നടത്തിയ സത്യാഗ്രഹം ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എം.ആർ.രവി ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം എ.കെ. സദാനന്ദൻ, രാധാകൃഷ്ണൻ മണ്ണാവീട്, ഷാജികരീച്ചിറ, ഉമേഷ് കുളച്ചിറ, സുരേഷ് തണ്ണിശ്ശേരി, ജോയിപള്ളി വെളി, ആർ.പ്രകാശൻ, അഞ്ജു,സീമ, മുകന്ദൻ, അനിൽ, നിഷാദ് എന്നിവർ പങ്കെടുത്തു.