ambala

അമ്പലപ്പുഴ: കർഷകദിനത്തിൽ കർഷകമോർച്ച അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കർഷകരെ ആദരിച്ചു. നെല്ല്, മത്സ്യം,ക്ഷീരം,നാളികേരം, പച്ചക്കറി തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ച 20 ഓളം പേരെയാണ് കർഷക ദിനത്തിൽ ആദരിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുന്നപ്ര ചൂളപ്പറമ്പിൽ നടന്ന ചടങ്ങിൽ രാജൻ പരപ്പിൽ, ഭാസ്കരൻ പത്തിൽ, കുഞ്ഞുമോൻ ഓതറ, രാജശേഖരൻ നായർ രോഹിണി, അനിരുദ്ധൻ ഒൻപതിൽ ചിറ, അനിയൻ പണിക്കർ കുമ്പളത്താക്കൽ എന്നിവരെ ആദരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എം.ഹർമ്യലാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ, ബാബുരാജ്, വി.സി.സാബു, അജി പി.അനിഴം എന്നിവർ സംസാരിച്ചു.