ആലപ്പുഴ: പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുതിനെടുത്തിരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഇന്ന് ദേശീയ അടിസ്ഥാനത്തിൽ പ്രതിഷേധ സമരം നടത്തും. ബി.എം.എസ്. ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായിട്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തൊഴിലാളികൾ തൊഴിലിടങ്ങളിലും, വീടുകൾക്കു മുിലും നാളെ രാവിലെ 11ന് സമരം നടത്തും.