കായംകുളം: കോവിഡ് 19 സമ്പർക്കത്തെ തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലെ സർജിക്കൽ വാർഡുകൾ അടച്ചു.

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽപ്പെട്ട് കാലിന് പരിക്കേറ്റ കുറത്തികാട് സ്വദേശിനിക്കും പ്രസവ വാർഡിൽ എത്തിയ ഗർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സർജിക്കൽ വാർഡുകൾ അടച്ചത്. ഇവർക്ക് ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇതേ തുടർന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ 9 ആരോഗ്യ പ്രവർത്തകർ ക്വാറന്റൈയിനിൽ പോയി.