കായംകുളം: ബി.ജെ.പി,ഒ.ബി.സി മോർച്ച കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമുക്കിലെ നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ദക്ഷിണമേഖലാ പ്രസിഡന്റ്‌ കെ. സോമൻ നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ്‌, രതീഷ് അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ പാലമുറ്റത്ത്‌ വിജയകുമാർ, വൈസ് ചെയർമാൻ പുളിയറ വേണുഗോപാൽ, നിർമ്മാണകമ്മിറ്റി ഭാരവാഹികളായ എൻ.ശിവാനന്ദൻ, അഡ്വ. കൃഷ്ണകുമാർ, ശിവലാൽ കൃഷ്ണപുരം, പ്രകാശ്, മുനിസിപ്പൽ കൗൺസിലർ സുരേഖ ദിലീപ്, കൃഷ്ണകുമാർ രാംദാസ്, ആർ. രാജേഷ്, പി.കെ സജി, പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, മനോജ്‌ കുമാർ, ഷീജ തങ്കച്ചൻ, ഷീല പ്രസാദ്, ആർ. വിനോദ്, ജയകുമാർ, ബാബു, സോമരാജൻ, വിജയൻ എന്നിവർ പങ്കെടുത്തു.