wf

ഹരിപ്പാട്: മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പനി ചികിത്സയിലായിരുന്ന വീട്ടമ്മയെ, അവസ്ഥ മോശമായതിനെത്തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മുട്ടം പാട്ടുകാരൻ വടക്കേതിൽ രവീന്ദ്രന്റെ ഭാര്യ സൗമ്യ (36) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് പനിയെതുടർന്ന് മുട്ടത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനി കലശലായതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധന ഫലം വന്ന ശേഷം സംസ്കാരം നടക്കും. മക്കൾ: ആരാധ്യ, ആദിത്യൻ.