ഹരിപ്പാട്: മുതുകുളം ലയൺസ് ക്ലബിന്റെ 2020 -2021 ഭാരവാഹികളുടെ സ്ഥാനസരോഹണവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലയൺസ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ജെയിൻ.സി.ജോബ് നിർവഹിച്ചു. ലയൺസ് സോൺ ചെയർപേഴ്സൺ ആർ.കെ.പ്രകാശ് അദ്ധ്യക്ഷനായി. പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക്ട് ട്രഷറർ യൂജിൻ ജോസഫ് നിർവഹിച്ചു. നിർദ്ധന കുടുംബങ്ങൾക്കുള്ള ഓണം കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഡോ.രവികുമാർ കല്യാണിശേരിൽ നിർവഹിച്ചു. റീജിയൻ ചെയർ പേഴ്സൺ അയ്യപ്പൻ പിളള മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി രവീന്ദ്രൻ (പ്രസിഡന്റ് ), തുളസി സതീഷ് (സെക്രട്ടറി ), ഗോപിനാഥൻ (അഡ്മിനിസ്ട്രേറ്റർ), സോമൻ നായർ (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. ഡയബറ്റിക് കോഓഡിനേറ്റർ ജയശ്രീ പ്രകാശ്, സുരേന്ദ്രൻ, സതിയമ്മ, രാജു, സുരാജ്, മുരളി, ഉഷ, ഗോപലകൃഷ്ണൻ, സുധ തുടങ്ങിയവർ പങ്കെടുത്തു.