s

 122 പേർക്കും സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 139 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 122 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ആകെ 1404 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 2008 പേർ രോഗവിമുക്തരായി .

അബുദാബിയിൽ നിന്നെത്തിയ 25 വയസ്സുള്ള ബുധനൂർ സ്വദേശി, ദുബായിൽ നിന്നെത്തിയ 30 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി, 44 വയസ്സുള്ള പുന്നപ്ര സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ 28 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, ആസാമിൽ നിന്നെത്തിയ 50 വയസ്സുള്ള മുതുകുളം സ്വദേശി, മുംബയിൽ നിന്നെത്തിയ 54 വയസ്സുള്ള ചെറിയനാട് സ്വദേശി, ദാമൻ ആൻഡ് ദിയുവിൽ നിന്നെത്തിയ 70 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ ബുധനൂർ സ്വദേശിയായ പെൺകുട്ടി, കൊൽക്കത്തയിൽ നിന്നെത്തിയ 26 വയസ്സുള്ള അങ്ങാടിക്കൽ സ്വദേശി., മുംബയിൽ നിന്നെത്തിയ 52 വയസ്സുള്ള ചെറിയനാട് സ്വദേശിനി, തമിഴ്നാട്ടിൽ നിന്നെത്തിയ 40 വയസ്സുള്ള ചെറിയനാട് സ്വദേശി, കന്യാകുമാരിയിൽ നിന്നെത്തിയ 46 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി, ബംഗളുരുവിൽ നിന്നെത്തിയ 27 വയസ്സുള്ള കരീലക്കുളങ്ങര സ്വദേശി, ഗുജറാത്തിൽ നിന്നെത്തിയ 28 വയസ്സുള്ള ചേരാവള്ളി സ്വദേശി, രണ്ട് വള്ളികുന്നം സ്വദേശിനികൾ.

 11 പേർക്ക് നെഗറ്റീവ്


ജില്ലയിൽ ഇന്ന് 110 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവിമുക്തരായവരിൽ 91 പേർക്ക് സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ. 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ആറുപേർ വിദേശങ്ങളിൽ നിന്നു വന്നവരുമാണ്.