മാവേലിക്കര: ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ നടന്ന ഭക്ഷ്യധാന്യകിറ്റുകളുടെ മൂന്നാംഘട്ട വിതരണ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ആശ്രമാധിപതി ദേവാനന്ദ ഗുരു അനുഗ്രഹ പ്രഭാഷണം നടത്തി. ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് അംഗം സ്വാമി വേദാനന്ദൻ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ സ്വാഗതവും ട്രസ്റ്റ് അംഗം സ്വാമി ധർമ്മതീർത്ഥർ നന്ദിയും പറഞ്ഞു.