ആലപ്പുഴ: നാളെ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെ ചെത്തി കാറ്റാടിമുക്ക് ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്നും മത്സ്യബന്ധനം അനുവദിച്ച് കളക്ടർ ഉത്തരവായി. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മത്സ്യ വിപണനത്തിനും അനുമതിയുണ്ട്.
കണ്ടെയ്ൻമെൻറ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. മേഖലയിലെ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല. മത്സ്യബന്ധന യാനങ്ങൾക്ക് അതത് മത്സ്യഭവനുകളിൽ നിന്നും ലഭിക്കുന്ന കാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രം മത്സ്യബന്ധനത്തിൽ ഏർപ്പെടാം.
യാനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട ബോട്ടുകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കാം.