അമ്പലപ്പുഴ: അയൽവാസിയായ പെൺകുട്ടി പുലർച്ചെ കുളിക്കുന്നതിനിടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി തണ്ടാശേരി വീട്ടിൽ സജിയെ (37) അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ 6 മണിയോടെ ആയിരുന്നു സംഭവം. കുട്ടിയുടെ ബന്ധു കണ്ടതിനെത്തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് വൈകിട്ടോടെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.