basheer

ആലപ്പുഴ : അക്വാ വാലി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ നഗരസഭയിൽ നടത്തിയ സൗജന്യ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ നിർവഹിച്ചു. വാർഡ് കൗൺസിലർ ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു . ആക്യുവാലി ഡയറക്ടർ സുനീർ ഇസ്മയിൽ, സുധീർ നാലുകെട്ട്, വാഹിദ് താഴകത്തു, നൗഷാദ് അത്താഴക്കൂട്ടം, അനി ഹനീഫ്, ഫൈസൽ വലിയമരം ജോസി എന്നിവർ സംബന്ധിച്ചു.