ajayrkumar

മാന്നാർ : സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെറിയനാട് കടയിക്കാട് കല്ലൂപറമ്പിൽ ആശ ഭവനത്തിൽ സുധാകരന്റെയും ലളിതയുടെയും മകൻ കെ.വി അജയകുമാർ (38) ആണ് മരിച്ചത്.

എം.കെ റോഡിൽ ചെറിയനാട് ഇടമുറി വടക്ക് കാടുവിനാൽ പടിയിൽ ഇന്നലെ ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം . അജയകുമാറിനൊപ്പം യാത്ര ചെയ്ത സഹോദരി സുധയ്ക്ക് പരിക്കേറ്റു. സുധയെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയകുമാറിന്റെ സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മറ്റ് സഹോദരങ്ങൾ : ജയകുമാർ, ആശ.