s

 കനാൽ നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

ആലപ്പുഴ: നഗരത്തിലെ വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ, ഉപ്പൂറ്റി കനാൽ, എ.എസ് കനാൽ എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ ഈ മാസം നാടിന് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും ഇടയ്‌ക്കെത്തിയ കൊവിഡ് ആണ് തടസമായത്.

ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിൽ 2019 മാർച്ചിലാണ് 39 കോടി പ്രതീക്ഷിക്കുന്ന നവീകരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ മാർച്ചിൽ പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. ഈ മാസമെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല.

ഇരുമ്പുപാലത്തിന് താഴെയുള്ള കനാലിന്റെ (കൊമേഴ്സ്യൽ കനാൽ) നവീകരണ ജോലികൾ 90 ശതമാനം വരെ പൂർത്തിയായി. കഴിഞ്ഞ പ്രളയത്തിന് മുമ്പ് വാടക്കനാലിൽ (ജില്ലാക്കോടതി പാലത്തിന് താഴെയുള്ള കനാൽ) മട്ടാഞ്ചേരി പാലം വരെയുള്ള ഭാഗം നവീകരിച്ചു. ബോട്ട് ജെട്ടി വരെയുള്ള ഭാഗത്തെ പ്രവർത്തനങ്ങൾ വേഗം പുരോഗമിക്കുകയാണ്. ആലപ്പുഴ-ചേർത്തല കനാലിന്റെ കലവൂർ വരെയുള്ള ചെളി നീക്കം ചെയ്യൽ പൂർത്തീകരിച്ചു. മട്ടാഞ്ചേരി പാലം മുതൽ കലവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ 9 പാലങ്ങളുടെ നിർമ്മാണവും പദ്ധതിയിലുണ്ട്. ഇതിൽ അഞ്ച് പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. നാല് പാലങ്ങളുടെ അടിത്തറ ജോലികൾ നടക്കുന്നുണ്ട്. കനാലുകളുടെ സംരക്ഷണ ഭിത്തിയും ബലപ്പെടുത്തിയാണ് നവീകരണം.

 പെഡൽ ബോട്ടിംഗ്

ആറ് പൈതൃക മ്യൂസിയങ്ങളുടെ നവീകരണം അന്തിമഘട്ടത്തിലാണ്. സഞ്ചാരികൾക്ക് കായൽ സൗന്ദര്യം ആസ്വദിക്കാൻ പെഡൽ ബോട്ടിംഗ് സംവിധാനം ഏർപ്പെടുത്തും. ഇവർക്ക് പൈതൃക മ്യൂസിയങ്ങളിൽ വിശ്രമിക്കാൻ സൗകര്യം ഒരുക്കിയുട്ടുണ്ട്.

.............................................

 339 കോടി (ആദ്യ ഘട്ടം)

വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ, വെസ്റ്റ് ജംഗ്ഷൻ കനാൽ, ഈസ്റ്റ് ജംഗ്ഷൻ കനാൽ, കൊട്ടാരം തോട്, ആലപ്പുഴ-ചേർത്തല കനാലിൽ കലവൂർ വരെയുള്ള ഭാഗം, മുറിഞ്ഞപുഴ നവീകരണം

 80 കോടി (രണ്ടാം ഘട്ടം)

സൈക്കിൾ ട്രാക്ക്, നടപ്പാത, ചെറുകനാലുകളുടെ നവീകരണം, നഗരത്തിലൂടെ ഒഴുകുന്ന കാപ്പിത്തോടിന്റെ നവീകരണം, പ്രധാന കനാലുകളുടെ ആഴംകൂട്ടൽ

 നിർമ്മാണം നടക്കുന്ന പാലങ്ങൾ

വെള്ളപ്പാടി പാലം, പൂന്തോപ്പ്, മറ്റത്തിൽ