ആലപ്പുഴ: വീട്ടി​ൽ നി​ന്ന് വി​ദേശ മദ്യം പി​ടി​ച്ചു. ആര്യാട് പടിഞ്ഞാറെവെളി വീട്ടിൽ വിന്റുമോൻ (34) വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പതിനാറര ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.

ഓണക്കാലത്തെ വ്യാജമദ്യ മയക്കുമരുന്ന് വിൽപ്പന തടയുന്നതിനായി രൂപീകരിച്ച ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ റോയി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തി​യത്. പ്രതിയെ പിടികൂടാനായിട്ടില്ല. അര ലിറ്ററിന്റെ 33 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ടി​.ഷാജി, പി.വിജയകുമാർ, ജയദേവൻ ഉണ്ണി, അനിൽകുമാർ. ടി​, എസ്.ദിലീഷ് എന്നിവർ പങ്കെടുത്തു.