ഹരിപ്പാട്: ആറാട്ടുപുഴ വലിയഴീക്കൽ ഹാർബറിൽ പ്രദേശ വാസികളായ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നതിനെതിരെ ബി.എം.എസ്. കഴിഞ്ഞയാഴ്‌ച പ്രവർത്തനം ആരംഭിച്ച ഹാർബറിൽ തൊഴിലാളികളെ ക്രമീകരിക്കുന്നത് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായോ തൊഴിലാളികളുമായോ യാതൊരുവിധ ചർച്ചയും നടത്തി​യി​ട്ടി​ല്ല. ഒരു മാനദണ്ഡങ്ങളും കൂടാതെ കുറച്ചു തൊഴിലാളികളെ മാത്രമാണ് ജോലി ചെയ്യാൻ ഹാർബർ മാനേജിംഗ് കമ്മിറ്റി അനുവദിച്ചിട്ടുള്ളത്. കൊവിഡ് മൂലം തൊഴിലാളികൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് തൊഴിൽ ചെയ്യാൻ അവസരം നൽകി​യി​ല്ലെങ്കി​ൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി.ഗോപകുമാർ അറിയിച്ചു.