ആലപ്പുഴ: മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന്റ നൂറാം വാർഷിക ദിനം യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധിജിയുടെ പാദ സ്പർശം കൊണ്ട് ധന്യമായ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിലെ കിഴക്കേ ആൽത്തറയ്ക്ക് സമീപം ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന ടത്തി. തുടർന്ന് അനുസ്മരണ സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ജോൺ തോമസ്, എസ്.ദീപു, കെ.കെ.സുരേന്ദ്രനാഥ്, അഡ്വ. വി.ഷുക്കൂർ, എ.ആർ.ഹരികുമാർ, വിഷ്ണു ആർ.ഹരിപ്പാട്, എം.സജീവ്, കെ.കെ.രാമകൃഷ്ണൻ, ആർ.അജിത്ത്കുമാർ, ഷജിത്ത് ഷാജി, അബ്ബാദ് ലുത്ഫി, മുബാറക് പതിയാങ്കര, മനോജ് കാർത്തികപ്പള്ളി, ശരത് എന്നിവർ സംസാരിച്ചു.