ആലപ്പുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ 20ന് കെ.പി.സി.സി. വിചാർ വിഭാഗിന്റെ നേതൃത്ത്വത്തിൽ രാജീവ് - നവഭാരതത്തിന്റെ രാജശില്പി എന്ന വിഷയത്തിൽ സംസ്ഥാന തലത്തിൽ എല്ലാ ജില്ലാ - നിയോജക മണ്ഡലം കമ്മറ്റികളുടെയും ആഭിമുഖൃത്തിൽ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിക്കും. സാംസ്‌കാരിക - വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴയിൽ നടക്കുമെന്ന് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ അറിയിച്ചു.