ഹരിപ്പാട്: കോൺഗ്രസ് ഹരിപ്പാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കേരളത്തിൽ എത്തിയതിന്റെ 100 വർഷം പൂർത്തിയായതിന്റെ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രം അലങ്കരിച്ചു നിലവിളക്ക് കൊളുത്തി പുഷ്പാർച്ചനയും, ഗാന്ധി സ്മൃതി സംഗമവും നടത്തി. യുവജനക്ഷേമ ബോർഡ് അംഗം എസ്. ദീപു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.സജീവ്, എം.ബി.അനിൽ മിത്ര, ഐ.ഹീലിൽ, സി.ഹരികുമാർ എന്നിവർ പങ്കെടുത്തു.