rdg

ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിപ്പാട് പൊലീസിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ബോധവത്കരണ സന്ദേശയാത്ര സംഘടിപ്പിച്ചു. ഹരിപ്പാട് സി.ഐ ആർ.ഫയാസ് ഉദ്ഘാടനം ചെയ്തു. കൂടാതെ കരുവാറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി വാർഡിനെ 4 ക്ലസ്റ്ററുകൾ ആയി തിരിച്ചു പൊലീസിന്റെ കർശന നിയന്ത്രണത്തിൽ ആക്കിയിട്ടുണ്ട്. പൊതുജനങ്ങളെ ഉൾപ്പെടുത്തി ജംഗ്ഷൻ കമ്മിറ്റികൾ രൂപീകരിച്ചു. ഹരിപ്പാട് പ്രദേശത്തെ മാർക്കറ്റുകളിൽ വരുന്ന അന്യസംസ്ഥാന വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും അവർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും ആയി വ്യാപാരികൾ ഉൾപ്പെടുത്തി മാർക്കറ്റ് കമ്മിറ്റികളും പൊലീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു.