ഫോട്ടോ മെയിലിൽ കറ്റാനം: തെങ്ങുകയറ്റ യന്ത്രത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. കറ്റാനം ഇലിപ്പക്കുളം ബാഷാ ഭവൻ ബാബു (54) വിനെയാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്.ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്ക് കട്ടച്ചിറ പാറയ്ക്കൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം. യന്ത്രമുപയോഗിച്ച് തേങ്ങാ അടർത്താൻ കയറിയ ബാബു തെങ്ങിന് മുകളിൽ കാൽ കുടുങ്ങി മറിയുകയായിരുന്നു.തലകീഴായി കിടന്ന ബാബുവിനെ സഹപ്രവർത്തകരായ ഷാജി, സലാവുദ്ദീൻ എന്നിവർ ചേർന്ന് രക്ഷയായി.പിന്നീട് കായംകുളത്തു നിന്നെത്തിയ അഗ്നിശമന സംഘം വലയിട്ട് താഴെ ഇറക്കുകയായിരുന്നു. ഒരു മണിക്കൂറോളം തലകീഴായി കിടന്നു. യന്ത്രത്തിന്റെ ബെൽറ്റിന് സംഭവിച്ച തകരാറാണ് അപകടത്തിന് കാരണമായത്.കായംകുളം എ.എസ്.ടി.ഒ സി.പി.ജോസ്, ജയകുമാർ, കബീർ, അനീഷ്, അനീഷ് കുമാർ, വർഗീസ്, വിജയകുമാർ, സജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.