സമ്പർക്ക വ്യാപനം വർദ്ധിക്കുന്നതിൽ ആശങ്ക
ആലപ്പുഴ: കൊവിഡ് വ്യാപന നിരക്കിൽ സമ്പർക്കരോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ജില്ലയെ അശങ്കയിലാക്കുന്നു. ഇന്നലെ 126 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 117 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നുപേർ വിദേശത്തു നിന്നും ആറു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇതിനിടെ ആന്റിജൻ ടെസ്റ്റിന്റെ കണക്കുകൾ ഔദ്യോഗികമായി പുറത്ത് വിടാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇന്നലെ നഗരത്തിലെ രണ്ട് വാർഡുകളിലായി മുപ്പതിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഈ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഇവരിൽ പത്തിലധികം പേർ ഡോർ ടു ഡോർ ജോലി ചെയ്യുന്നവരാണെന്ന വിവരം ആശങ്ക വർദ്ധിപ്പിക്കുന്നു.
..............
ജില്ലയിൽ ആകെ രോഗികൾ- 1465
രോഗമുക്തർ- 2073
....................