ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ കാട്ടിൽ മാർക്കറ്റ് 1101-ാം നമ്പർ ശാഖ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന യോഗ നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ശ്രീനാരാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ വന്നതിന് ശേഷം യോഗത്തിന് ഉണ്ടായ ഉയർച്ച ശ്രീനാരായണീയരുടെ മുൻപിലെ തുറന്ന പുസ്തകമാണ്. ചിലർ ശ്രീനാരായണ പ്രസ്ഥാനത്തിന് എതിരെയും സെക്രട്ടറിക്ക് എതിരെയും നടത്തുന്ന കുപ്രചരണത്തി​നെതി​രെ കാട്ടിൽ മാർക്കറ്റ് ശാഖയും 1355ാം നമ്പർ വനിതാ സംഘവും പ്രതിഷേധിച്ചു. ശാഖാ പ്രസിഡന്റ് എൻ.താരാസുതൽ, സെക്രട്ടറി എം.കുട്ടപ്പൻ, യൂണിയൻ കമ്മിറ്റി അംഗം രതീശ് കുമാർ, വനിതാ സംഘം പ്രസിഡന്റ് രമണി, സെക്രട്ടറി യമുന എന്നിവർ പങ്കെടുത്തു.