അമ്പലപ്പുഴ: ഹൃദ്രോഗത്തെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലെ എട്ടാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാക്കാഴം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും കൊവിഡ് ലക്ഷണങ്ങൾ കണ്ടിരുന്നില്ല. സ്രവ പരിശോധനയിൽ ഇന്നലെ രാവിലെ 11ഓടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നിരീക്ഷണ വാർഡിലേക്ക് മാറ്റിയശേഷം വാർഡ് അടച്ച് പൂട്ടി അണുവിമുക്തമാക്കി. വാർഡിലുണ്ടായിരുന്ന രോഗികൾക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തകയും ചെയ്തു.