ചാരുംമൂട് : മത്സ്യവ്യാപാരിക്ക് രണ്ടംഗ സംഘത്തിന്റെ മർദ്ദനമേറ്റു. താമരക്കുളം മേക്കുംമുറി കാഞ്ഞിത്തറയിൽ മനോഹരനാ(55) ണ് മർദ്ദനമേറ്റത്. തലയ്ക്കൂൾപ്പെടെ ക്ഷതമേറ്റ ഇയാളെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് താമരക്കുളം ഇരപ്പൻപാറയിൽ വച്ചായിരുന്നു സംഭവം. പ്രദേശവാസികളായ രണ്ടംഗ സംഘം ആയുധങ്ങളുപയോഗിച്ച് മർദ്ദിക്കുകയായിരുന്നെന്നും മനോഹരന് സ്കാനിംഗ് നടത്തിയതായും ബന്ധുക്കൾ പറഞ്ഞു.