a

മാവേലിക്കര: തഴക്കരയിൽ കുന്നത്ത് സ്വകാര്യ കുടിവെള്ള കമ്പനി നിർമ്മിക്കുന്ന കുഴൽക്കിണറിനെതിരെ ജനകീയ സമരസമിതി. നിലവിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള പ്രദേശത്തെ മുഴുവൻ ജല സ്ത്രോതസുകളും ഇല്ലായ്മ ചെയ്യുമെന്നും ഭാവിയിൽ വലിയ വരൾച്ചയിലേക്ക് നീങ്ങുമെന്നും ആരോപിച്ചാണ് പ്രദേശത്തെ കുടുംബങ്ങൾ സംയുക്തമായി ജനകീയ സമരസമിതി രൂപീകരിച്ച് റിലേ സമരത്തിന് തുടക്കം കുറിച്ചത്. സമരം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാനം ചെയ്തു. സമരസമിതി ചെയർമാൻ സുദീപ് അദ്ധ്യക്ഷനായി. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി കലാസാംസ്ക്കാരിക വിഭാഗം സംസ്ഥാന സെൽ കൺവീനർ ഗോപൻ ചെന്നിത്തല, മണ്ഡലം ട്രഷറർ കെ.എം.ഹരികുമാർ, യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി, തഴക്കര ഏരിയ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഇറൻങ്കര, ജനറൽ സെക്രട്ടറി മഹേഷ് വഴുവാടി, മണ്ഡലം കമ്മറ്റി അംഗം ബിനു ചാങ്കൂരേത്ത്, കൃഷ്ണകുമാർ കുന്നം, ഹരികൃഷ്ണൻകുന്നം, സുബീഷ്, വിനീത്, സജിത്ത് തുടങ്ങിയവർ സംസാരിച്ചു.