മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കുന്ന ഓണാട്ടുകര ചരിത്ര, പൈതൃക, കാർഷിക മ്യൂസിയത്തിന്റെ ഭാഗമായുള്ള ഓണാട്ടുകര പുസ്തകമൂല മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ആർ.രാജേഷ് എം.എൽ.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോ.ടി.എ.സുധാകരക്കുറുപ്പ്, ദീപ ജയാനന്ദൻ, ശോഭരാജ്, ബ്ലോക്ക് സെക്രട്ടറി എസ്.ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. ഓണാട്ടുകരയിലെ എഴുത്തുകാരുടെ 500 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ സമാഹരിച്ചത്.