santhosh

ചാരുംമൂട് : കാളയുടെ കുത്തേറ്റ് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നയാൾ മരിച്ചു.നൂറനാട് മറ്റപ്പള്ളി മലയുടെ വടക്കേതിൽ എൻ.സന്തോഷ് (41)ആണ് മരിച്ചത്. മേയ് 22 ന് വീട്ടിൽ നിന്നും പച്ചക്കറി വാങ്ങാനായി എത്തിയപ്പോൾ ആദിക്കാട്ടുകുളങ്ങര ജംഗ്ഷന് സമീപം വച്ചാണ് സന്തോഷിനെ കാള കുത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും അടൂർ ജനറൽ ആശുപത്രിയിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ: ശാന്തിനി. മക്കൾ: ശരണ്യ, ശ്യാമിലി, ശ്രീശാന്ത്.