മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 166ാമതു ജന്മദിനത്തിന് മുന്നോടിയായി യൂണിയൻ ആസ്ഥാനത്ത് പതാകദിനം ആചരിച്ചു. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ഡോ എം.പി വിജയകുമാർ പീത പതാക ഉയർത്തി. യൂണിയൻ കൺവീനർ ജയലാൽ എസ്.പടിത്തറ കമ്മിറ്റി അംഗങ്ങളായ ഹരിലാൽ,നുന്നു പ്രകാശ്,ഹരി പാലമൂട്ടിൽ, വനിതാസംഘം ചെയർമാൻ ശശികല രഘുനാഥ്, കൺവീനർ പുഷ്പ ശശികുമാർ, കമ്മറ്റിയംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.