മാന്നാർ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ചികിത്സാ സഹായനിധിയിൽ നിന്ന് അനുവദിച്ച തുക മാന്നാർ യൂണിയനിലെ പാണ്ടനാട് വെസ്റ്റ് 4897ാം നമ്പർ ശാഖായോഗാംഗങ്ങളായ ഓമനക്കുട്ടൻ, സരോജിനി എന്നിവർക്ക് യൂണിയൻ ചെയർമാൻ ഡോ. എം.പി വിജയകുമാർ കൈമാറി. യൂണിയൻ കൺവീനർ ജയലാൽ എസ് പടിത്തറ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി മെമ്പർ നുന്നു പ്രകാശ്, ശാഖായോഗം സെക്രട്ടറി പ്രസന്നൻ എന്നിവർ സംസാരിച്ചു.