mullakal-building

ആലപ്പുഴ: മുല്ലയ്ക്ക​ൽ ക്ഷേത്രത്തിനുസമീപം കല്യാൺ ജൂവലറിയുടെ എതിർവശത്തായി നടത്തിവന്നിരുന്ന അനധികൃത നിർമ്മാണത്തിന് ഹിന്ദുഐക്യവേദി കൊടുത്ത പരാതിയെത്തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി. ആലപ്പുഴ നഗരസഭയിൽ ഇത്തരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെപ്പറ്റി വിജിലൻസ് അന്വേഷണം വേണമെന്നും ഹിന്ദുഐക്യവേദി അമ്പലപ്പുഴ താലൂക്ക് സമിതി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. സജി, സുന്ദരേശൻ, സിന്ധുമോൻ, കെ.എം. ബാബു, സന്തോഷ് ഭാസ്കരൻ എന്നിവർ സംസാരിച്ചു.