കുട്ടനാട്: വെള്ളപ്പൊക്ക ദുരിതസഹായ വിതരണത്തിൽ തിരിമറി നടത്തിയ നീലംപേരൂർ പഞ്ചായത്ത് ഭരണസമിതി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നീലംപേരൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ബി ജെ പി ജില്ലാ ജനറൽസെക്രട്ടറി പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ രാജേഷ്‌ കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം ആർ സജീവ്, കുട്ടനാട് നിയോജകമണ്ഡലംസെക്രട്ടറി സുഭാഷ് പറമ്പിശ്ശേരി തുടങ്ങിവയവർ സംസാരിച്ചു.