ആലപ്പുഴ: എസ്.എ.എൻ.എം.എ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകപ്രകാശനവും വിദ്യാഭ്യാസ ധനസഹായവിതരണവും ഇന്ന് രാവിലെ 10 മണിക്ക് എൻ.ആർ.പി.എം.എച്ച്.എസ്.എസ് -സമീപം (കൊട്ടാരത്തിൽ ഇല്ലം) നടക്കും. അഡ്വ.യു.പ്രതിഭ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിക്കും. എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം അസി.പ്രൊഫസർമാരായ ഡോ.എം.എച്ച്.രമേശ് കുമാർ, ഡോ.വിനോദ് കുമാർ കല്ലോലിക്കൽ, അബ്ദുൽ ലത്തീഫ് സി.എച്ച്. എന്നിവർ സംയുക്തമായ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന 'മഴ, മനുഷ്യൻ ചരിത്രം' എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടർന്ന് വിദ്യാഭ്യാസ ധനസഹായ വിതരണവും നടക്കും.