കറ്റാനം: എ ടിഎം കാർഡ് ഉപയോഗിച്ചു പണം കവർന്ന അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. കറ്റാനത്ത് തയ്യൽ തൊഴിലാളിയായ ഡൽഹി സ്വദേശി രവിറായി (40) ആണ് അറസ്റ്റിലായത്. വീട്ടമ്മയായ ഇലിപ്പക്കുളം കാരൂർ താഴെ വീട്ടിൽ പങ്കജാക്ഷിയുടെ നഷ്ടപ്പെട്ട എടിഎം കാർഡ് ഉപയോഗിച്ചു അക്കൗണ്ടിൽ നിന്ന് പണം തട്ടിയത്. കഴിഞ്ഞ ദിവസം കേരള ഗ്രാമീൺ ബാങ്ക് കറ്റാനം ശാഖയുടെ എ.ടി.എം കൗണ്ടറിൽ നിന്ന് നാലു തവണയായി 65,000 രൂപ ഇയാൾ പിൻവലിച്ചു. ഇതിനെ തുടർന്നു കുറത്തികാട് പൊലീസിനു നൽകിയ പരാതിയിൽ സിസി ടി,വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കറ്റാനത്തു നിന്ന് സിഐ ബി. സാബു, എസ് ഐ വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വീടു നിർമാണത്തിനായുളള അക്കൗണ്ടിൽ നിന്നാണു പ്രതി പണം അപഹരിച്ചത്.