കായംകുളം: സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സിയാദിനെ കുത്തികൊലപ്പെടുത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് മാഫിയാ സംഘമാണെന്ന് സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി ആരോപിച്ചു.
കൊലപാതകത്തിനു ശേഷം കോൺഗ്രസ് നേതാവും കായംകുളം നഗരസഭാ കൗൺസിലറുമായ കാവിൽ നിസാമാണ് പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് സ്വന്തം വാഹനത്തിൽ രക്ഷപെടുത്തിയത്. ഇതിലൂടെ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവ് വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ തട്ടകമായ ഹരിപ്പാട് കേന്ദ്രമാക്കിയുള്ള വെറ്റ മുജീബിന്റെ ഗുണ്ടാ മാഫിയാ പ്രവർത്തനങ്ങളെക്കുറിച്ചും കോൺഗ്രസ് ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.